ന്യൂഡല്‍ഹി (www.evisionnews.co): അയോധ്യ ഭൂമി തര്‍ക്കകേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകളടക്കം നല്‍കിയ ഹരജികള്‍ തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജികള്‍ തള്ളിയത്. 18 പുന:പരിശോധന ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുമ്പാകെ ഉണ്ടായിരുന്നത്. നവംബര്‍ ഒന്‍പതിലെ വിധി നടപ്പിലാക്കണം എന്ന് ഉത്തരവിട്ടാണ് ഹര്‍ജി തള്ളിയത്.
ജംയത്തുല്‍ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദു പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധര്‍ എന്നിവരുടെ ഉള്‍പ്പെടെ പുനഃപരിശോധന ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ ചേംബറില്‍ ഇന്ന് പരിഗണിച്ചത്. അയോധ്യ ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും മുസ്ലിംകള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീം കോടതി വിധി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്നും വിധിയില്‍ പറയുന്നു.
Post a Comment
0 Comments