Type Here to Get Search Results !

Bottom Ad

ബി.ജെ.പി ഓഫീസിന് മുന്നില്‍ ഉള്ളി വിറ്റ് ജെ.എ.പി നേതാവിന്റെ പ്രതിഷേധം


പട്ന (www.evisionnews.co): രാജ്യത്തെ ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പട്നയിലെ ബി.ജെ.പി ഓഫീസിന് മുന്നില്‍ 35 രൂപക്ക് ഉള്ളി വില്‍പ്പന നടത്തി ജന്‍ അധികാര്‍ പാര്‍ട്ടി നേതാവിന്റെ പ്രതിഷേധം. മുന്‍ എം.പിയും ജെ.എ.പി കണ്‍വീനറുമായ പപ്പു യാദവാണ് ബി.ജെ.പി ഓഫീസിന് മുന്നില്‍ ഉള്ളി വില്‍പ്പന നടത്തിയത്.

കിലോക്ക് 80-90 വരെ വിലവരുന്ന ഉള്ളി 35 രൂപക്ക് ലഭ്യമായപ്പോള്‍ നിരവധി പേരാണ് ബി.ജെ.പി ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയത്. കേന്ദ്രവും ബി.ജെ.പി സര്‍ക്കാരും സാധാരണക്കാരുടെ ഉന്നമനത്തിനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് പപ്പുയാദവ് ആരോപിച്ചു. 'സാധാരണക്കാരന്റെ ഉന്നമനത്തിനായി ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ഒന്നും തന്നെ ചെയ്യുന്നില്ല. കേന്ദ്രം ഇന്ധനത്തിന് സബ്സിഡി നല്‍കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഉള്ളിക്ക് സബ്സിഡി നല്‍കാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ വില കുറയുമെന്ന് മന്ത്രി പറയുന്നു. അതുവരെ ആളുകള്‍ എന്താണ് ചെയ്യേണ്ടത്.' പപ്പു യാദവ് ചോദിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad