Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് സംസ്ഥാന സമ്മേളനം: പ്രചാരണ കൂടാരം ഉദ്ഘടാനം ചെയ്തു

കാഞ്ഞങ്ങാട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20,21,22,23 തിയതികളില്‍ കോഴിക്കോട് നടക്കുന്ന എംഎസ്എഫ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്ഥം ശാഖകളില്‍ സ്ഥാപിക്കുന്ന പ്രചാരണ കൂടാരത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് സൗത്ത് ചിത്താരി ശാഖയില്‍ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍, ആബിദ് ആറങ്ങാടി, അസര്‍ മണിയനോടി, ജാബിര്‍ തങ്കയം, അഷ്റഫ് ബോവിക്കാനം, ബദ്‌റുദ്ദീന്‍ മീനാപ്പീസ്, റഫീഖ് വിദ്യാനഗര്‍, ജംഷീദ് ചിത്താരി, സൈഫുദ്ദീന്‍ തങ്ങള്‍, തൗസീഫ് പടുപ്പ്, റമീസ് ആറങ്ങാടി, ഹസന്‍ പടിഞ്ഞാര്‍, ഹബീബ് തുരുത്തി, ഖലീല്‍ അബൂബക്കര്‍, ഹാരിസ് ചിത്താരി, റിയാസ് കൊളവയല്‍, ഇര്‍ഷാദ് കല്ലുരാവി, നൗഷാദ് മാണിക്കോത്ത്, ജബ്ബാര്‍ ചിത്താരി, റിയാസ് ചിത്താരി, സഫ്വാന്‍ കെ, ഹാഷിര്‍ കല്ലൂരാവി, ഇല്യാസ്, മുബഷിര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad