തിരുവനന്തപുരം (www.evisionnews.co): സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന ആന്ധ്ര മോഡല്‍ നിയമം കേരളത്തിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും. നിലവില്‍ ബലാത്സംഗ കേസുകളില്‍ ശക്തമായ ശിക്ഷ നല്‍കുന്ന നിയമം കേരളത്തിലുണ്ട്. എന്നാല്‍ ശിക്ഷ ലഭിക്കുന്നതിലെ കാലതാമസം പ്രശ്നമാണ്. കേരളത്തില്‍ ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വധശിക്ഷ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
Post a Comment
0 Comments