Type Here to Get Search Results !

Bottom Ad

മുളിയാര്‍ സി.എച്ച്.സിക്ക് മുന്നില്‍ പഞ്ചായത്ത് യു.ഡി.എഫ് ധര്‍ണ നടത്തി

മുളിയാര്‍ (www.evisionnews.co): വിവിധ ആവശ്യങ്ങളുന്നയിച്ച് മുളിയാര്‍ സി.എച്ച്.സിക്ക് മുന്നില്‍ പഞ്ചായത്ത് യു.ഡി.എഫ്കമ്മിറ്റി ധര്‍ണ നടത്തി. ചെയര്‍മാന്‍ ബി.എം അബൂബക്കറിന്റെ അധ്യക്ഷതയില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പാണൂര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു. 

നബാര്‍ഡ് ഫണ്ടുപയോഗിച്ച് കാസര്‍കോട് വികസന പാക്കേജ് മുഖേന പ്രവര്‍ത്തി പൂര്‍ത്തീകരിച്ച മുളിയാര്‍ സി.എച്ച്.സി പുതിയ കെട്ടിടം വൈദ്യുതീകരണം നടത്തി ഉടന്‍ തുറന്നുകൊടുക്കുക, ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തി പ്രവര്‍ത്തനം കാര്യക്ഷമമാക്കി കിടത്തി ചികില്‍സ ആരംഭിക്കുക, നിരവധി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ആശ്രയിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഒ.പി സമയം ആറുമണി വരെനീട്ടുക,

ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും സര്‍ക്കാറിന്റെയും അവഗണന അവസാനിപ്പിക്കുക, എച്ച്.എം.സിയെ മറയക്കി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലെ സ്വജനപക്ഷപാതം പുനഃപരിശോധിച്ച് നിയമനം റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണനടത്തിയത്. 

ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ എം.സി പ്രഭാകരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി ശാഫി, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, ബി.സി കുമാരന്‍, എം.എസ്. ഷുക്കൂര്‍, മന്‍സൂര്‍ മല്ലത്ത്, ബി.എം.അഷ്‌റഫ്, മണികണ്ഠന്‍ ഓമ്പയില്‍, ബാതിഷ പൊവ്വല്‍, സിദ്ധീഖ് ബോവിക്കാനം, ഭാസ്‌കരന്‍ കോട്ടൂര്‍, അബ്ബാസ് കൊളച്ചപ്പ്, പ്രസന്ന ചന്ദ്രന്‍, ബിന്ദു ശ്രീധരന്‍, അനീസ മല്ലത്ത്, ടി.കുഞ്ഞിക്കണ്ണന്‍, എന്‍.എസ്.അബ്ദുല്‍ റഹിമാന്‍, പി.നാരായണന്‍ നായര്‍, എ.ഗംഗാധരന്‍, ഷെഫീഖ് മൈക്കുഴി, അഷ്‌റഫ് ബേവിക്കാനം, ബി.എം.ഹാരിസ്,ഖാദര്‍ ആലൂര്‍, എ.പി. ഹസൈനാര്‍, ബി.കെ ഹംസ ആലൂര്‍, അബ്ദുല്ല ബാങ്കോക്ക്, കെ. മുഹമ്മദ് കുഞ്ഞി, ഹനീഫ കൊടവഞ്ചി, അബ്ദുല്‍ റഹിമാന്‍ ബസ് സ്റ്റാന്റ്, കെ. അബ്ദുല്‍ ഖാദര്‍കുന്നില്‍, ഹമീദ് മല്ലം, അബ്ദുല്ല കൊളത്തുങ്കര, സനല്‍ മുണ്ടക്കൈ, ഹമീദ് കരമൂല, ഉഷ ഗോപാലന്‍, പുഷ്പലത, ഭാസ്‌കരന്‍ ചേടിക്കാല്‍, പി.സി മസൂദ്, ഇര്‍ഷാദ് ബെള്ളിപ്പാടി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad