കാസര്‍കോട് (www.evisionnews.co): നഗരത്തിലെ ഒരു ഹോട്ടലിനകത്ത് ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളും കുട്ടികളും ബാത്ത്റൂമില്‍ കടന്നപ്പോഴാണ് മൊബൈല്‍ ക്യാമറ അവിടെ വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം സ്ത്രീകള്‍ ഹോട്ടലധികൃതരെ അറിയിച്ചു.
ഇതിനിടെ ഒരു യുവാവ് ഹോട്ടലിലെത്തുകയും ബാത്ത് റൂമിലെ മൊബൈലെടുത്ത് വേഗം സ്ഥലംവിടുകയും ചെയ്തു. മറന്നുവെച്ച തന്റെ ഫോണും വാഹനത്തിന്റെ താക്കോലും എടുക്കാന്‍ വന്നതാണെന്നു പറഞ്ഞാണ് യുവാവ് ധൃതിപ്പെട്ട് ഹോട്ടല്‍ വിട്ടത്. ഇതോടെ സ്ത്രീകള്‍ ഇക്കാര്യം പൊലീസിലറിയിക്കുകയായിരുന്നു. പൊലീസെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ കാസര്‍കോട്ട് പഴ വ്യാപാരം നടത്തുന്ന ആളുടെ മകനാണ് മൊബൈല്‍ വെച്ചതെന്ന് വ്യക്തമായി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരികയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments