Type Here to Get Search Results !

Bottom Ad

കുട്ടികളെ ശിശുക്ഷേമ സമതിക്ക് കൈമാറിയത് അച്ഛന്റെ ക്രൂരതകള്‍ മൂലമെന്ന് അമ്മ


തിരുവനന്തപുരം (www.evisionnews.co): കൈതമുക്ക് കോളനിയില്‍ നാലു കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അച്ഛന്റെ ക്രൂരതകള്‍ കൊണ്ടാണെന്ന് അമ്മ പറഞ്ഞു. അച്ഛന്റെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. വിശപ്പ് മൂലം കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്നും ആവശ്യത്തിന് ഭക്ഷണം മക്കള്‍ക്ക് ലഭിച്ചിരുന്നെന്നും അമ്മ പറഞ്ഞു. 

വീട്ടില്‍ പട്ടിണിയുണ്ടായിരുന്നില്ല. ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ കിട്ടാറുണ്ട്. ശിശുക്ഷേമ സമിതിയ്ക്ക് കുട്ടികളെ കൈമാറിയ അന്ന് ഉച്ചയ്ക്കും കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. പുറമ്പോക്കിലാണ് താമസിക്കുന്നത് എന്നതാണ് പ്രശ്‌നം. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. അതില്‍ നിന്ന് മക്കളെ താത്കാലികമായി മാറ്റിനിര്‍ത്താനാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ താത്കാലികമായി ജോലി കിട്ടിയിട്ടുണ്ട്. ജോലി ചെയ്ത മക്കളെ സംരക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്നും അമ്മ കൂട്ടിചേര്‍ത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad