കൊല്‍ക്കത്ത (www.evisionnews.co): പൗരത്വ പട്ടികയുടെ പേരില്‍ ഒരാള്‍ക്കും ഈ രാജ്യം വിടേണ്ടിവരില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുരുളിയ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
'നിങ്ങള്‍ നിങ്ങളുടെ പേര് വോട്ടര്‍പട്ടികയിലുണ്ടോ എന്ന് ഉറപ്പുവരുത്തൂ, ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം.'
നേരത്തെ പൗരത്വ നിയമത്തിനെതിരെ കവിത എഴുതിയും മമത പ്രതിഷേധിച്ചിരുന്നു. ഫേസ്ബുക്കില്‍ ബംഗാളിയിലും ഇംഗ്ലീഷിലും കവിത മമത ബാനര്‍ജി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി കവിതയ്ക്ക് പേര് അധികാര്‍ എന്നും ഇംഗ്ലീഷില്‍ അവര്‍ റൈറ്റ് എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ഞങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അവകാശം തന്നതെന്ന് നരേന്ദ്രമോദി സര്‍ക്കാരിനോട് മമത കവിതയില്‍ ചോദിക്കുന്നു.
Post a Comment
0 Comments