കുമ്പള (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക 'എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ സമ്മേളനം സമാപിച്ചു. ബാന്റ് സംഘത്തിന്റെയും വൈറ്റ് ഗാര്‍ഡിന്റെയും അകമ്പടിയോടെ കുമ്പള ടൗണ്‍ പി.ബി അബ്ദുല്‍ റസാഖ് നഗരിയില്‍ നടത്തിയ യുവജന റാലിയും പൊതുസമ്മേളനവും നവയൗവ്വനത്തിന്റെ സംഘശക്തിയും പ്രൗഡിയും വിളിച്ചോതുന്നതായിരുന്നു. സമ്മേളനം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സയ്യിദ് സൈഫുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഹ്മാന്‍ ഗോള്‍ഡന്‍ സ്വാഗതം പറഞ്ഞു.
വിവിധ മേഖലകളില്‍ കഴിവ് തെളിച്ച മണ്ഡലത്തില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്കുള്ള സ്‌നേഹോപഹാരം എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ സമ്മാനിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, വി.പി അബ്ദുല്‍ ഖാദര്‍, അസീസ് മരിക്ക, ടി.എ മൂസ, എം. അബ്ബാസ്, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, എം.എസ്.എ സത്താര്‍ ഹാജി, എ.കെ ആരിഫ്, ഇര്‍ഷാദ് മൊഗ്രാല്‍, സഅദ് അംഗഡിമുഗര്‍, സവാദ് അംഗഡിമുഗര്‍, അഡ്വ. സക്കീര്‍ അഹമ്മദ്, അഷ്‌റഫ് കൊടിയമ്മ പ്രസംഗിച്ചു.
ബഷീര്‍ മൊഗര്‍, മഹ്ഷൂഖ് ഉപ്പള, റസാഖ് ആചക്കര, മുക്താര്‍ മഞ്ചേശ്വരം, നാസര്‍ ഇഡിയ, അസീം മണിമുണ്ട മജീദ് പച്ചമ്പളം, എം.പി ഖാലിദ്, യൂനുസ് മൊഗ്രാല്‍, ഫാറൂഖ് ചെക്ക് പോസ്റ്റ്, മജീദ് മച്ചംപാടി, ഹാരിസ് പാവൂര്‍, സുബൈര്‍, സിദ്ധീഖ് മിയാപദവ്, സിറാജ്, ഇര്‍ഷാദ് മള്ളങ്കൈ, പി.വൈ ആസിഫ്, അബ്ദുല്‍ റഹ്മാന്‍ മുകാരിക്കണ്ടം, റിയാസ് കണ്ണൂര്‍, ഹക്കീം കണ്ടിഗെ, അന്‍സാര്‍ പെര്‍ള, ശിഹാബ് പൈവളികെ, അന്‍ഷാദ്, പ്രകടനത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments