കാസർകോട് (www.evisionnews.co): പുഴക്കരയില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം നടത്തി ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്കയച്ചതായി കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാറഡുക്ക കടുമന പയസ്വിനി പുഴയോരത്ത് മൂന്ന് വയസ് പ്രായമുള്ള പിടിയാന ചരിഞ്ഞത്.
നാട്ടുകാരാണ് സംഭവം കണ്ട് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. മുളിയാറിലെ വെറ്റിനറി ഡോക്ടര്‍ ആക്ടി ജോര്‍ജിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബാഹ്യമായ പരിക്കുകളൊന്നും ആനയുടെ ദേഹത്തുണ്ടായിരുന്നില്ല. മരണകാരണം അറിയുന്നതിനായി ആന്തരികാവയവങ്ങളും ശ്രവങ്ങളും വയനാട് വൈല്‍ഡ് ഡിവിഷന് കീഴിലുള്ള വെറ്റിനറി ലാബില്‍ ഡോ. അരുണിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ഫ്ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എന്‍ കെ നാരായണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍ ബാബു, ജയകുമാരന്‍, എന്‍ ആര്‍ രമേശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Post a Comment
0 Comments