Type Here to Get Search Results !

Bottom Ad

കല്യാണിയെ കൊന്നത് ടി.വി വെക്കാത്തതിന്: ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.co): ഭാര്യയെ അടിച്ചു കൊല്ലുകയും മകളെ ഗുരുതരമായി അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ഞിരടുക്കത്തെ കല്ല്യാണി (48)യെ വിറക് കൊള്ളികൊണ്ട് തലക്കടിച്ച് കൊല്ലുകയും മകള്‍ ശരണ്യ (25)യെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഗോപാലകൃഷ്ണനാണ് അറസ്റ്റിലായത്. 

കുടുംബശ്രീ യോഗം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കല്ല്യാണി വീട്ടില്‍ തിരിച്ചെത്തിയ ശേഷം മകള്‍ ശരണ്യയുടെ കുഞ്ഞിനെ ആസ്പത്രിയി ലേക്ക് കൊണ്ടു പോകാന്‍ തയാറാകുന്നതിനിടയാണ് ഗോപാലകൃഷ്ണന്‍ മദ്യലഹരിയില്‍ വീട്ടില്‍ എത്തിയത്. ടി.വി വെച്ചപ്പോള്‍ കല്ല്യാണി ശബ്ദം കുറയ്ക്കാന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രകോപിതനായ ഗോപാലകൃഷ്ണന്‍ കല്ല്യാണിയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. മര്‍ദ്ദനത്തില്‍ നിന്നും രക്ഷ പ്പെടാന്‍ വീട്ടില്‍ നിന്നും പുറത്തെക്കോടിയ കല്യാണിയെ വിറക് കൊള്ളി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ 

ഉച്ചയോടെ സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കല്ല്യാണിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിറക് കൊള്ളിയും സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഗോപാലകൃഷ്ണനെ ഉച്ചക്കഴിഞ്ഞ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ് ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad