ദുബൈ (www.evisionnews.co): യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെഎംസിസി നടത്തിവരുന്ന കലാസാഹിത്യ മത്സരമായ സര്‍ഗോത്സവത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച മുന്നേറ്റം. മുദ്രാവാക്യ രചന റിസ്വാന്‍ പൊവ്വല്‍, കഥാരചന മലയാളം കാദര്‍ ബാങ്കോട്, ഇംഗ്ലീഷ് പ്രസംഗം സൈഫുദീന്‍ മൊഗ്രാല്‍, മാപ്പിളപ്പാട്ട് നൂറുദ്ദിന്‍ ചെരുമ്പ എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും ചിത്രരചനയിലും ജലച്ചായത്തിലും ഷബീര്‍ കീഴൂറിനും കാര്‍ട്ടൂണില്‍ മുഹമ്മദ് കുഞ്ഞി പള്ളിക്കര, മലയാള പ്രസംഗത്തില്‍ അഷ്‌റഫ് അഞ്ചങ്ങാടിക്ക് രണ്ടാം സ്ഥാനവും ചിത്രരചന, ജലഛായം, കാര്‍ട്ടൂണ്‍, കവിതാ ആലാപനം, അറബിക് ഗാനം എന്നിവയില്‍ ബാത്തിഷ കളനാട് മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പിന മത്സരങ്ങളായ വട്ടപ്പാട്ടില്‍ ടീം നാസ്‌ക് ഉദുമ രണ്ടാം സ്ഥാനവും ദഫ് മുട്ടില്‍ മൂന്നാം സ്ഥാനവും നേടി.
ഇതുവരേയായി അവസാനിച്ച മത്സരങ്ങളില്‍ നിന്നും സംസ്ഥാന തലത്തില്‍ പോയന്റിന്റെ അടിസ്ഥാനത്തില്‍ ജില്ലക്ക് നല്ലൊരു മുന്നേറ്റം തന്നെ കാഴ്ചവക്കാന്‍ സാധിച്ചു. ശേഷിക്കുന്ന ഇനങ്ങളായ വാര്‍ത്താ അവതരണം, സംവാദം, ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി, പോസ്റ്റര്‍ ഡിസൈന്‍ എന്നീ മത്സരങ്ങളില്‍ നല്ല പ്രകടനം കാഴ്ച വെക്കാനും ജില്ലക്ക് ഇനിയും പോയിന്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ആര്‍ട്‌സ് വിങ് ജനറല്‍ കണ്‍വീനര്‍ ഇസ്മായില്‍ നാലാംവാതുക്കല്‍ അറിയിച്ചു. പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികളെയും ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
Post a Comment
0 Comments