ന്യൂദല്‍ഹി (www.evisionnews.co): അയോധ്യ കേസില്‍ മുസ്‌ലീം സംഘടനയായ ജാമിയത്തെ ഉലമ ഇ ഹിന്ദിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ അഭിഭാഷക സ്ഥാനത്തു നിന്നും നീക്കി സംഘടന.
അയോധ്യ വിധിക്കെതിരെ ജാമിയത്ത് ഉലമ ഇന്നലെ സുപ്രീം കോടതിയില്‍ ഒരു പുന:പരിശോധനാ ഹരജി നല്‍കിയിരുന്നു. ജാമിയത്ത് ഉലമ അധ്യക്ഷന്‍ മൗലാന സയ്യിദ് അസദ് റാഷിദി ആയിരുന്നു ഹരജി നല്‍കിയത്. അഭിഭാഷകനായ ഇജാസ് മക്ബൂല്‍ വഴിയാണ് ഹരജി സമര്‍പ്പിച്ചത്.
രാജീവ് ധവാന്‍ തന്നെയാണ് തന്നെ അഭിഭാഷക സ്ഥാനത്തു നിന്നും നീക്കിയതായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അയോധ്യ കേസില്‍ ജാമിയത്തെ ഉലമ ഇ ഹിന്ദിനെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകനായിരുന്ന തന്നെ മാറ്റുകയാണെന്ന് അറിയിച്ചുള്ള കത്ത് ലഭിച്ചുവെന്നാണ് അദ്ദേഹം കുറിപ്പില്‍ പറഞ്ഞത്.
Post a Comment
0 Comments