Type Here to Get Search Results !

Bottom Ad

കുമ്പള ആരിക്കാടിയില്‍ ബസിന് നേരെ കല്ലേറ്

കുമ്പള (www.evisionnews.co): കേരള ട്രാന്‍സ്പോര്‍ട്ട് ബസിന്റെ മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു. കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. പുലര്‍ച്ചെ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിനും കടവത്തിനും ഇടയിലായിരുന്നു സംഭവം. കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന സംഘമാണ് കല്ലേറ് നടത്തിയതെന്ന് ബസ് ഡ്രൈവര്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad