ദേശീയം (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനരോഷം രൂക്ഷമായ അസമില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തടയാന്‍ ഒരുങ്ങി ആള്‍ ആസാം സ്റ്റുഡന്റസ് യൂണിയന്‍. ജനുവരി പത്തിന് ഗുവാഹട്ടിയില്‍ നടക്കുന്ന ഖേലോ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിന് നരേന്ദ്ര മോദി എത്താനിരിക്കെയാണ് വന്‍ ജനകീയ പ്രക്ഷോഭത്തിന് ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ ധആസുപ ഒരുങ്ങുന്നത്.
പൗരത്വ ഭേദഗതി നിയമം പാസാക്കിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി അസമിലേക്ക് എത്തുന്നത്. മോദി, ഗുവാഹട്ടിയില്‍ എത്തുന്നു എന്ന കാര്യത്തില്‍ ഉറപ്പുലഭിച്ചതിനു ശേഷം സമര പരിപാടികളെ പറ്റി വിശദമാക്കാമെന്നും പൗരത്വ നിയമത്തിനു് ശേഷം ആദ്യമായി അസമിലെത്തുന്ന മോദിക്ക് വന്‍ ജനരോഷമായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക എന്നും ആസു പ്രസിഡന്റ് ദിപങ്കര്‍ കുമാര്‍നാഥ് വ്യക്തമാക്കി. ഒപ്പം പ്രതിഷേധത്തില്‍ നിന്നും ജനങ്ങളെ വഴിതിരിച്ചുവിടാനുള്ള കേന്ദ്ര നീക്കത്തെ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ആസു പാര്‍ട്ടി ഉപദേഷ്ടാവായ സമുജ്ജല്‍ കുമാര്‍ ഭട്ടാചാര്യ അറിയിച്ചു.
Post a Comment
0 Comments