Type Here to Get Search Results !

Bottom Ad

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: യെച്ചൂരിയടക്കം ഇടതു നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍


ദേശീയം (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, സി.പി.ഐ നേതാവ് ഡി.രാജ തുടങ്ങിയവരെ പോലീസ് അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ ഡല്‍ഹിയില്‍ 144-ാം വകുപ്പ് നടപ്പാക്കുകയും നാലിലധികം ആളുകള്‍ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു. 

നിയന്ത്രണങ്ങള്‍ക്കിടയിലും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ ഡല്‍ഹിയിലും ബെംഗളൂരുവിലും ധാരാളം പ്രതിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചരിത്രകാരനായ രാംചന്ദ്ര ഗുഹ ഉള്‍പ്പടെ നിരവധി പ്രതിഷേധക്കാരെ ബംഗളൂരുവിലെ ടൗണ്‍ഹാളില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ് ഇന്ത്യയുടെ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെ നിരവധി പ്രതിഷേധക്കാരെ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തടഞ്ഞുവച്ചിട്ടുണ്ട്. 

ദേശീയ തലസ്ഥാനത്ത് നിലവില്‍ പലസ്ഥലങ്ങളിലായാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഡല്‍ഹിയില്‍ 14മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ആക്ടിവിസ്റ്റും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദിനെ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad