Type Here to Get Search Results !

Bottom Ad

തെലങ്കാന ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട പ്രതികള്‍ക്കെതിരെ പോലീസിനെ അക്രമിച്ചതിന് എഫ്.ഐ.ആര്‍

ഹൈദരാബാദ് (www.evisionnews.co): വെറ്റിനറി ഡോക്ടറെ ലൈംഗികമായി അക്രമിച്ച് കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊന്നതിന് പിന്നാലെ നാല് പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. തെളിവെടുപ്പിനിടെ പോലീസിനെ അക്രമിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 307, 176 എന്നീ വകുപ്പുകള്‍ പ്രകാരം കൊലപാതക ശ്രമം, നിയമപാലകര്‍ നല്‍കിയ മുന്നറിയിപ്പ് അനുസരിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയ സംഘത്തിലെ പോലീസുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അതേസമയം ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഏറ്റുമുട്ടല്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജാഗ്രതയോടെ അന്വേഷിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി അക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും ഇന്നലെ പുലര്‍ച്ചയാണ് പോലീസ് വെടിവെച്ചു കൊന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad