Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ ലീഗ് നേതാവിന് വെട്ടേറ്റ സംഭവം: പ്രതികളെ കുറിച്ച് സൂചന

മഞ്ചേശ്വരം (www.evisionnews.co): ഉപ്പളയില്‍ മംഗല്‍പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ഉപ്പള ഹനഫി പള്ളിക്ക് സമീപത്തെ മുസ്തഫ (35)യെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. ഉപ്പള മണിമുണ്ടയിലെയും ബപ്പായത്തൊട്ടിയിലെയും യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. മുസ്തഫ മൊഴി നല്‍കിയ മണിമുണ്ടയിലെ യുവാവ് ഒളിവിലാണെന്നാണ് വിവരം. 

ഉപ്പളയിലെ ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി മുസ്തഫയെ അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിസരത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാറിന്റെ നമ്പര്‍ കണ്ടെത്താനായിട്ടില്ല. ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ കാറില്‍ നിന്നിറങ്ങി മുസ്തഫയെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനിടെ 33ഓളം വെട്ടേറ്റ മുസ്തഫയെ രണ്ട് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവത്തില്‍ 308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനാണ് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 

ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് ഹെല്‍മറ്റ് ധരിച്ച് ആള്‍ട്ടോ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി മുസ്തഫയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ജിമ്മില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് കാറിലെത്തിയ സംഘം സ്‌കൂട്ടറിന് കുറുകെ നിര്‍ത്തി തടയുകയും ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ ഹനീഫയെ കൈക്കും കാലിനും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. അക്രമിക്കുന്നതിനിടെ ഓടിയ മുസ്തഫ ഹെല്‍ത്ത് കെയര്‍ ആസ്പത്രിക്ക് സമീപം വീഴുകയായിരുന്നു. നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവമറിഞ്ഞ് മഞ്ചേശ്വരം പൊലീസെത്തി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad