കാസര്‍കോട് (www.evisionnews.co): ദാരിമീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സംഗമവും ജനറല്‍ ബോഡിയും ഡിസംബര്‍ 10ന് രാവിലെ 10 മണിക്ക് കാസര്‍കോട് സിറ്റി ടവറില്‍ നടക്കും. ദാരിമീസ് സംസ്ഥാന കമ്മറ്റി ട്രഷറര്‍ കെ.കെ മുഹമ്മദ് ദാരിമി ഉദ്ഘാടനം നിര്‍വഹിക്കും. സംഗമത്തില്‍ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കും. പ്രസ്തുത പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ ദാരിമീ പണ്ഡിതന്‍മാരും സംബന്ധിക്കണമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments