Type Here to Get Search Results !

Bottom Ad

ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ശ്രദ്ധേയം


ദുബൈ (www.evisionnews.co): യു.എ.ഇയുടെ 48-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 'എന്റെ രക്തം പോറ്റുരാജ്യത്തിന്' എന്ന ശീര്‍ഷകത്തില്‍ ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ദേശീയ ദിനത്തില്‍ ദേര ഹയാത്ത് റീജന്‍സിക്ക് സമീപം സംഘടിപ്പിച്ച ക്യാമ്പില്‍ 150ഓളം പേര്‍ രക്തദാനം നടത്തി.

ഈവര്‍ഷം ഇത് നാലാം തവണയാണ് മണ്ഡലം കമ്മറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യക്കാര്‍ക്ക് ഈ രാജ്യം നല്‍കുന്ന അളവറ്റ സ്‌നേഹത്തിനും ആശ്രയത്തിനും നമ്മളാലാവുംവിധം തിരിച്ചുംനല്‍കി സഹകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ മിക്ക രാജ്യക്കാരും ഭാഗമായിരുന്നു. ദുബൈ കാസര്‍കോട്് ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത് വഹിച്ചു.

ജില്ലാ നേതാക്കളായ ടി.ആര്‍ ഹനീഫ്, ഇ.ബി അഹമ്മദ് റാഫി പള്ളിപ്പുറം, നൂറുദ്ധീന്‍ സി.എച്ച്, യൂസുഫ് മുക്കൂട്, മണ്ഡലം ഭാരവാഹികളായ സിദ്ധീഖ് ചൗക്കി, എ.കെ കരീം, സുബൈര്‍ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ചം, ശാഫി ഖാസിവളപ്പ്, സുഹൈല്‍ കോപ്പ, ഉപ്പി കല്ലങ്കൈ, സഫ്വാന്‍ അണങ്കൂര്‍, പഞ്ചായത്ത്- മുനിസിപ്പല്‍ ഭാരവാഹികളായ റഹീം താജ്, സജീദ് വിദ്യാനഗര്‍, ഷംസുദ്ദീന്‍ മടത്തില്‍, ഫിറോസ് അടക്കത്ത്ബയല്‍, കൈന്‍ഡ്‌നസ്സ് പ്രതിനിധികളായ ശിഹാബ് തെരുവത്ത്, അന്‍വര്‍ വയനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ദുബൈ കാസര്‍കോട് മണ്ഡലം കെ.എം സി സിക്കുള്ള ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അഭിനന്ദന പത്രം ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡ് സൂപ്പര്‍വൈസര്‍ സിജി ജോര്‍ജില്‍ നിന്നും ഫൈസല്‍ പട്ടേല്‍ ഏറ്റുവാങ്ങി. ദുബൈ കാസറഗോഡ് മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വഗതവും ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad