Type Here to Get Search Results !

Bottom Ad

അറബിക്കടലില്‍ അംബാന്‍ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

കേരളം (www.evisionnews.co): അടുത്ത 12 മണിക്കൂറിനകം അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഗോവ തീരത്ത് നിന്നും 440കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തും നിന്നും 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.

ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടുന്ന ഒമ്പതാമത്തെ ചുഴലിക്കാറ്റാണിത്. അംബാന്‍ എന്നായിരിക്കും ചുഴലിക്കാറ്റിന് നല്‍കുന്ന പേര്. അംബാന്‍ രൂപപ്പെട്ടാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad