കാസര്‍കോട് (www.evisionnews.co): ഷാര്‍ജയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന മൊഗ്രാല്‍ സ്വദേശി കൊച്ചി മുഹമ്മദ് (52) ഹൃദയാഘാതംമൂലം മരിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഇരുപത് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു. മൊഗ്രാല്‍ കോട്ട മസ്ജിദിനു സമീപമുള്ള വാടക കെട്ടിടത്തിലാണ് താമസം. പരേതനായ കൊച്ചി സുലൈമാന്റെയും ആയിഷയുടെയും മകനാണ്. ഉപ്പള മണ്ണംകുഴി അസൈനാറിന്റെ മകള്‍ അസ്മയാണ് ഭാര്യ. മകന്‍: സുലൈമാന്‍ മുബാരിസ്. സഹോദരി പരേതയായ ബീഫാത്തിമ. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
Post a Comment
0 Comments