Type Here to Get Search Results !

Bottom Ad

ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം യുവജന സംഘം സില്‍വര്‍ ജൂബിലി: സ്വാഗത സംഘമായി

ബോവിക്കാനം (www.evisionnews.co): ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ ഫെബ്രുവരിയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ആലൂര്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദില്‍ ചേര്‍ന്ന യോഗം മസ്ജിദ് ഇമാം ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. ബി.കെ സിദ്ദീക്ക് അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീന്‍ സ്വാഗതവും ജാഫര്‍ കോളോട്ട് നന്ദിയും പറഞ്ഞു. 

സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് 25ഇന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കും. ഭാരവാഹികള്‍: ബി.കെ ഹംസ (ചെയര്‍), മുഹമ്മദ് കുഞ്ഞി (കണ്‍), എ. അഹമ്മദ് (ട്രഷ), അബ്ദുല്‍ ഖാദര്‍ എ., അഷ്റഫ് തോട്ടുമ്പാത്ത് (വൈസ് ചെയര്‍), റസാഖ്, അബ്ദുല്‍ ഖാദര്‍ (ജോ. കണ്‍), രക്ഷാധികാരി: മഹമൂദ് ഹാജി, ഹസൈനാര്‍. ഭക്ഷണ കമ്മിറ്റി: സമീര്‍ (ചെയര്‍), റഫീഖ്. പ്രചാരണ കമ്മിറ്റി: അനസ് ബി.കെ (ചെയര്‍), ജീലാനി.

Post a Comment

0 Comments

Top Post Ad

Below Post Ad