കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് നഗരസഭയിലെ 21-ാം വാര്‍ഡായ ഹൊന്നമൂലയില്‍ 151 വോട്ടുകള്‍ക്കാണ് ലീഗ് വിമതനായി മത്സരിച്ച കമ്പ്യൂട്ടര്‍ മൊയ്തീന്‍ വിജയക്കൊടി പാറിച്ചത്. മുസ്ലിം ലീഗിലെ അബ്ദുല്‍ മുനീറിന് 341 വോട്ടുകള്‍ ലഭിച്ചു.
മുസ്ലിം ലീഗിലെ കെ.എം അബ്ദുല്‍ റഹ്മാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് തെരെഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു അബ്ദുല്‍ റഹ്്മാന്‍.
Post a Comment
0 Comments