Type Here to Get Search Results !

Bottom Ad

14കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് പത്തു വര്‍ഷം തടവ്


കാസര്‍കോട് (www.evisionnews.co): 14കാരി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ പോക്സോ കേസില്‍ 10 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള കുബണ്ണൂരിലെ എ. യശ്വന്ത് എന്ന അപ്പുവിനെ (35)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവു ശിക്ഷ അനുഭവിക്കണം.

2014 ഡിസംബറിലെ ആദ്യ ആഴ്ച മുതല്‍ 2015 ജനുവരി 19 വരെയുള്ള ദിവസങ്ങളിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. അടച്ചുറപ്പില്ലാത്ത വീട്ടില്‍ രാത്രിയെത്തുന്ന യുവാവ് കൂടെ വന്നാല്‍ പൊറോട്ടയും മീന്‍ ചാറും നല്‍കാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയി സ്‌കൂളില്‍ പീഡിപ്പിച്ചത്. സംശയം തോന്നിയ മാതാവ് വനിതാ സെല്ലിലെത്തി പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

പെണ്‍കുട്ടിയെ മംഗളൂരുവില്‍ കൊണ്ടുപോയി പല സ്ഥലങ്ങളില്‍ കറങ്ങുകയും ചെയ്തിരുന്നു. വനിതാ സെല്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസാണ് കേസെടുത്തത്. കാസര്‍കോട് സ്പെഷ്യല്‍ സ്‌ക്വാഡ് ഡി.വൈ.എസ്.പി എല്‍. സുരേന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്. 




Post a Comment

0 Comments

Top Post Ad

Below Post Ad