ന്യൂഡല്‍ഹി (www.evisionnews.co): ദേശീയ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിക്കുന്ന ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
കാമ്പസിനകത്തേക്കാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ജാമിയ മില്ലിയയില്‍ നിന്ന് പാര്‍ലമെന്റിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാമ്പസിനു പുറത്തുള്ള മുഴുവന്‍ ഗേറ്റുകളും പോലീസ് ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുകയായിരുന്നു. ബാരിക്കേഡുകള്‍ മറികടന്നുകൊണ്ട് പുറത്തെത്തിയ വിദ്യാര്‍ത്ഥികളാണ് തെരുവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post a Comment
0 Comments