കേരളം (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പ്രചാരണം ചെറുക്കാനുള്ള നടപടികളുടെ ഏകോപനച്ചുമതല കെ. സുരേന്ദ്രന്. സംസ്ഥാന അധ്യക്ഷന്റെ കസേര ഒഴിഞ്ഞുകിടക്കുന്നത് പ്രതിരോധത്തിന്റെ കരുത്തുകുറച്ച സാഹചര്യത്തിലാണ് സുരേന്ദ്രനെ പുതിയ ചുമതല ഏല്‍പ്പിച്ചത്. നാളെ മുതല്‍ മൂന്നു ദിവസം ജില്ലാ തലങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് തുടക്കമിടുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സുരേന്ദ്രന്‍ ഏകോപിപ്പിക്കേണ്ടത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുധീര്‍, പാര്‍ട്ടി വക്താവ് എ. ഗോപാലകൃഷ്ണന്‍, അഡ്വ. ജയസൂര്യന്‍ എന്നിവരാണ് ഏകോപന സമിതി അംഗങ്ങള്‍.
തുടര്‍ന്ന് മണ്ഡലാടിസ്ഥാനത്തില്‍ 150 കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് പ്രചാരണം ശക്തമാക്കാനും ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരം ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അതേസമയം ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ ബി.ജെ.പി തന്നെ നിശ്ചയിക്കട്ടെയെന്നും സുരേന്ദ്രന്റെ പേര് ഉയരുകയാണെങ്കില്‍ എതിര്‍ക്കേണ്ടെന്നും ആര്‍.എസ്.എസ് ഘടകത്തിനിടയില്‍ ചര്‍ച്ചയുണ്ട്.
Post a Comment
0 Comments