Type Here to Get Search Results !

Bottom Ad

മോദി കാല്‍തട്ടി വീണ ഏണിപ്പടി യു.പി സര്‍ക്കാര്‍ പുതുക്കി പണിയുന്നു

ലഖ്‌നോ (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദി കാല്‍തട്ടി വീണ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള അടല്‍ ഘട്ടിന്റെ പടി പുതുക്കി പണിയാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടല്‍ ഘട്ടിലെ ഒരു പടിയുടെ ഉയരം ക്രമം തെറ്റിയാണെന്ന് ഡിവിഷണല്‍ കമീഷണര്‍ സുധീര്‍ ബോബ്‌ഡെ പറഞ്ഞു. ബോട്ട് ക്ലബിലേക്ക് ഇറങ്ങുമ്പോള്‍ മൂന്നാമത്തെ നിരയിലെ ഒമ്പതാമത്തെ പടിക്കാണ് പ്രശ്‌നം. 

മുമ്പും പല സന്ദര്‍ശകരും ഈ പടിയില്‍ വീണിരുന്നു. അതിനാലാണ് പടി പുതുക്കിപണിത് മറ്റ് പടികള്‍ക്കൊപ്പം ഉയരം ക്രമീകരിക്കുന്നതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. വിശ്വാസികള്‍ക്ക് പടിയിലിരുന്ന് പൂജ ചെയ്യാനുള്ള സൗകര്യാര്‍ത്ഥമാണ് പടി അത്തരത്തില്‍ നിര്‍മിച്ചതെന്നാണ് എഞ്ചിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് പ്രതിനിധി തന്‍വീര്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ച ഗംഗാനദിയിലെ ജലശുദ്ധി പരിശോധിക്കുന്നതിനുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ പ്രധാനമന്ത്രി പടിക്കെട്ടില്‍ കാല്‍ തട്ടി വീണിരുന്നു. ദേശീയ ഗംഗാ സമിതിയുടെ ആദ്യയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad