കാസര്‍കോട് (www.evisionnews.co): നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കും വിധമുള്ള ട്രഷറി നിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ഏകോപന സമിതി ജനറല്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് അഷ്‌റഫ് പെര്‍ളയുടെ അധ്യക്ഷതയില്‍ എം.എ നാസര്‍ യോഗം ഉദ്ഘാടനം ചെയ്തു.
മൊയ്തീന്‍ ചപ്പാടി, ജാസിര്‍ ചെങ്കള, മാര്‍ക്ക് മുഹമ്മദ് കുഞ്ഞി, എം.എ നൗഷാദ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, സുനൈസ് പ്രസംഗിച്ചു. ബോസ് ശരീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: നിസാര്‍ കല്ലട്ര (പ്രസി), മജീദ് ബെണ്ടിച്ചാല്‍, സുബിന്‍ ആന്റണി, സാജിദ് (വൈസ് പ്രസി), അലി മാവിലംകട്ട (ജന. സെക്ര), സിറാജ് പെരുമ്പള, സന്തോഷ് കുമാര്‍, ഫൈറോസ് (സെക്ര), എം.ടി അബ്ദുല്‍ നാസര്‍ (ട്രഷ).
Post a Comment
0 Comments