Type Here to Get Search Results !

Bottom Ad

പൗരത്വനിയമം: അര്‍ദ്ധരാത്രിയും വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ പ്രതിഷേധം: പ്രക്ഷോഭക്കടലായി രാജ്യം


കേരളം (www.evisionnews.co): പൗരത്വ നിയമത്തിനെതിരെ അര്‍ദ്ധരാത്രിയും വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ പ്രതിഷേധം. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥി- യുവജന സംഘടനകള്‍ പ്രതിഷേധം തീര്‍ത്തു. കോഴിക്കോട് യൂത്ത് ലീഗിന്റെ ഡേ നൈറ്റ് മാര്‍ച്ചില്‍ ആയിരക്കണക്കിനാളുകള്‍ സംഘടിച്ചു. രാജ്ഭവന് മുന്നില്‍ കെ.എസ്.യു, ഡിവൈഎഫ്‌ഐ, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും രാത്രി ഏറെ വൈകിയും പ്രതിഷേധം ഇളക്കിവിട്ടു. ജലപീരങ്കി പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 

ജാമിഅ: മില്ലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി ഒരു മണിക്ക് കാസര്‍കോട് റയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. നിരവധി പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു. 

അതേസമയം, ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെ വിട്ടയച്ചു. ഡല്‍ഹി പോലീസ് ആസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ മണിക്കൂറുകള്‍ നീണ്ട ഉപരോധസമരം അവസാനിപ്പിച്ചു. മരംകോച്ചുന്ന തണുപ്പിലും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. സര്‍വസന്നാഹങ്ങളുമായി പോലീസും അണിനിരന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. 

എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെയെല്ലാം വിട്ടയച്ചതായി ഡല്‍ഹി പോലീസ് പി.ആര്‍.ഒ. എം.എസ് രണ്‍ധവ അറിയിച്ചു. ഇതോടെയാണ് പോലീസ് ആസ്ഥാനത്തിന് മുന്നിലെ ഉപരോധം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചത്. ഡല്‍ഹി ജാമിയ മിലിയ, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് പോലീസ് ആസ്ഥാനത്തെ ഉപരോധ സമരത്തില്‍ അണിനിരന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad