പാട്ന (www.evisionnews.co): ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസംബര്‍ 21ന് ബീഹാറില്‍ ബന്ദ് പ്രഖ്യാപിച്ച് ആര്‍.ജെ.ഡി. ഭരണഘടനയെ ചെറുകഷ്ണങ്ങളാക്കി കീറിയെറിയുന്നതാണ് ബില്ലെന്ന് ആര്‍.ജെ.ഡി ആരോപിച്ചു.
ഭരണഘടനയിലും നീതിയിലും വിശ്വാസമര്‍പ്പിക്കുന്ന രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനകളും ബന്ദിനെ പിന്തുണക്കണമെന്ന് തേജസ്വി യാദവ് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഡിസംബര്‍ 22നായിരുന്നു ബന്ദ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില പരീക്ഷകള്‍ ഉള്ളതിനാല്‍ ദിവസം മാറ്റുകയായിരുന്നു.
Post a Comment
0 Comments