കാലിക്കടവ് (www.evisionnews.co): ശക്തി പിലിക്കോട് സംഘടിപ്പിച്ച ഷട്ടില്‍ (സിംഗിള്‍) ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കെ.വി ലോഹിതാക്ഷന്‍, ജിഷ്ണു, ശരത് എന്നിവര്‍രാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. ക്ലബ് പരിസരത്ത് നടന്ന ചടങ്ങള്‍ സെക്രട്ടറി സി. ചന്ദ്രന്‍ സമ്മാനവിതരണം നടത്തി. പ്രവാസിയും ക്ലബ് അംഗവുമായ രാജേഷ് കുമാറാണ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്. ക്ലബ് പ്രവര്‍ത്തകരായ സുനില്‍ കുമാര്‍, ജയരാജ്, ദേവീദാസ്, വി.കെ രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments