Type Here to Get Search Results !

Bottom Ad

അനുമതിയില്ലാത്ത എല്ലാ പ്രകടനങ്ങളും പോലീസ് നിരീക്ഷണത്തില്‍: നാശനഷ്ടങ്ങളുണ്ടായാല്‍ നടപടി

കാസര്‍കോട് (www.evisionnews.co): പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമെന്ന നിലയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തുന്ന ഹര്‍ത്താല്‍, പ്രകടനങ്ങള്‍ക്കെതിരെ കനത്ത നടപടിക്ക് നിര്‍ദേശം. ജില്ലയില്‍ നടക്കുന്ന സംയുക്ത സമരസമിതി എന്ന നിലയില്‍ പിതൃത്വമില്ലാത്ത എല്ലാ പ്രകടനങ്ങളും നിരീക്ഷണത്തിലാണ്. ഇതിനകം ബദിയടുക്കയിലും ബോവിക്കാനത്തും നടന്ന പ്രകടനങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 

അതേസമയം നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടി വ്യാപമായി പ്രചരിക്കുന്നുണ്ട്. ഹര്‍ത്താല്‍നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴു ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന് 2019 ജനുവരി ഏഴിലെ ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ യാതൊരു സംഘടനയും ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നല്‍കിയിട്ടില്ല.

അതിനാല്‍ ഈഹര്‍ത്താല്‍നിയമവിരുദ്ധമാണെന്നും ഹര്‍ത്താല്‍ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താല്‍ അതിന്റെ എല്ലാ നഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു.

നാളെ സംസ്ഥാന വ്യാപകമായിനഗരസഭ, പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി ഈ സംഘടനകളുടെ നേതാക്കള്‍ ഉത്തരവാദികളായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad