Type Here to Get Search Results !

Bottom Ad

മാധ്യമ പ്രവര്‍ത്തകക്കെതിരായ സദാചാര ഗുണ്ടാ ആക്രമണം: പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍


തിരുവനന്തപുരം (www.evisionnews.co): വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തെ തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബില്‍ ഇന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

പേട്ട പൊലീസ് പ്രസ് ക്ലബിലെത്തിയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്. ആക്രമണത്തിനെതിരെ ഫേസ്ബുക്കില്‍ കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. കേരളത്തിലെ മാധ്യമപ്രവര്‍ത്തക സ്വന്തം കുട്ടികളുടെ മുന്നില്‍ രാത്രിസമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം നേരിട്ട വിഷയത്തില്‍ കൃത്യവും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് അവര്‍ ആവശ്യപ്പെട്ടിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad