കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി ബില്‍ ഭരണഘടന ലംഘനവും രാഷ്ട്ര സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്നതുമാണെന്നും ഡല്‍ഹി ജാമിഅ: മില്ലിയ യൂണിവേഴ്‌സിറ്റി കാമ്പസില്‍ പോലീസ് നടത്തിയ നരനായാട്ട് പ്രതിഷേധാര്‍ഹമാണെന്നും എം.എസ്.എഫ് ഹരിത ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ കമ്മിറ്റി കുണിയ ഗവ. കോളജില്‍ സംഘടിപ്പിച്ച പ്രതിഷേധ വലയം സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് ഉദ്ഘാടനം ചെയ്തു. ഷഹാന, ഫര്‍സിന, സഫറിന, മുനീറ, ഷാക്കിറ, സുഹ്‌റ, ഷൈന, സഫ്വാന, സാലിമ, ആരിഫ, ഫാത്തിമ, ജഹാന, തന്‍വീറ, അന്‍സിഫ, റയ്യാന, ലമ്യ, മുനൈബ, മാജിദ, തഫ്‌സീറ, ഷാമില, റസ് മീന, ഷഹാമ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments