ദേശീയം (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാവസ്ഥയിലേക്ക് മാറിയതോടെ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. സുഖദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്ല വിഹാര്‍, ഷഹീന്‍ ബാഘ് സ്റ്റേഷനുകള്‍ ആണ് അടച്ചത്.
അതിനിടെ സര്‍വകലാശാലക്ക് അകത്തേക്ക് കടന്ന പോലീസ് ഗേറ്റ് അടച്ചുപൂട്ടി. പ്രതിഷേധത്തിനിടെ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ രൂക്ഷമായ കല്ലേറ് നടന്നിരുന്നു. പ്രതിഷേധക്കാര്‍ ഡല്‍ഹിയിലെ നാല് ബസുകള്‍ അടക്കം പത്തോളം വാഹനങ്ങള്‍ കത്തിച്ചിരുന്നു.
ഇതിന് പുറമെ ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു, ലാത്തിച്ചാര്‍ജ്ജ് നടത്തി. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post a Comment
0 Comments