മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ദേശീയ പാതയിലെ കുഴിയടക്കല്‍ തുടങ്ങിയെങ്കിലും മൊഗ്രാല്‍ പുത്തൂരില്‍ നിരവധി കുഴികള്‍ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. പെര്‍വാഡ് മുതല്‍ അണങ്കൂര്‍ വരെ റോഡിലെ കുഴിയടച്ച് റീ ടാറിംഗ് നടത്തിവരികയാണ്. ഇതു ചൗക്കി വരെ റോഡ് നന്നാക്കി കഴിഞ്ഞു. ഇതിനിടയിലുള്ള ചില ഭാഗങ്ങളാണ് കുഴിയടക്കാതെ ഒഴിവാക്കി പോയത്. ഇതുശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ഒഴിവാക്കിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു കാര്യങ്ങള്‍ അധികൃതരെ അറിയിച്ചു.
Post a Comment
0 Comments