കോഴിക്കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബര്‍ 17ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ഡി.എച്ച്.ആര്‍.എം, ജമാഅത്ത് കൗണ്‍സില്‍ എന്നീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Post a Comment
0 Comments