കേരളം (www.evisionnews.co): റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അഡീ. ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള റോഡിലെ കുഴിയില്‍ വീണ് കൂനമ്മാവ് സ്വദേശി യദുലാല്‍ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
അപടകവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി, ജല അതോറിറ്റി അധികൃതരോട് കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിച്ച് റോഡ് അടിയന്തിരമായി പൂര്‍വ്വ സ്ഥിതിയില്‍ ആക്കാനും നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖലയില്‍ ജീവനക്കാരനായ യദുലാല്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് പിന്നാലെ വന്ന ലോറി ഇയാളുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
അറ്റകുറ്റപ്പണികള്‍ക്കായി ജല അതോറിറ്റി എട്ടുമാസം മുമ്പെടുത്ത കുഴി അടച്ചിരുന്നില്ല. കുഴി അടയ്ക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments