Type Here to Get Search Results !

Bottom Ad

ഇന്‍സ്പെരിയ കാമ്പസ് കോണ്‍ഫറന്‍സില്‍ ഡോക്ടര്‍ സംഗീത് ഇബ്രാഹിം പങ്കെടുക്കും

ദുബൈ (www.evisionnews.co): 48-ാം യുഎഇ ദേശീയ ദിനാഘോഷത്തിന്റെയും ദുബൈ കെഎംസിസി 45-ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ദുബൈ കെഎംസിസി കാമ്പസ് വിങ് വിദ്യാര്‍ത്ഥി മിത്രങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഇന്‍സ്പെരിയ കാമ്പസ് കോണ്‍ഫറന്‍സ് ഡോ. സംഗീത് ഇബ്രാഹിം നേതൃത്വം നല്‍കും. ഡിസംബര്‍ ആറിന് ഒമ്പത് മണി മുതല്‍ 11.30 മണി വരെ കെ.എം.സി.സി അല്‍ബറാഹ ഓഡിറ്റോറിയത്തിലാണ് കാമ്പസ് കോണ്‍ഫറന്‍സ് നടക്കുന്നത്.

പരിപാടിയുടെ ലോഗോ നവാസ് ഗിനി എം.പി പ്രകാശനം ചെയ്തു. യുഎഇയുടെ ദേശീയ ദിനാഘോഷത്തില്‍ പ്രവാസ സമൂഹങ്ങളെ ഉള്‍പ്പെടുത്തി നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി വിവിധ പരിപാടികളാണ് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്നത്. പുതുമയാര്‍ന്നതും പ്രവാസ മനസുകള്‍ ആഗ്രഹിക്കുന്നതുമായ ഒട്ടനവധി മത്സരങ്ങളും സംഗമങ്ങളും സെമിനാറുകളും കലാകായിക മത്സരങ്ങളും ഇതിനോടകം നടത്തിക്കഴിഞ്ഞു. 

യുഎഇയുടെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ അറബ് പ്രമുഖരും പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തകരും കെഎംസിസി നേതാക്കളും പങ്കെടുക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ താഴെ കൊടുത്തിട്ടുള്ള വാട്‌സ് അപ് നമ്പറിലോ 0506569834. 0556743258. campus.dubaikmcc@gmail.com ഇമെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണമെന്നും കാമ്പസ് കോണ്‍ഫറന്‍സ് വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും ചെയര്‍്മാന്‍ ഒ. മൊയ്തു, ജനറല്‍ കണ്‍വീനര്‍ സലാം കന്യപ്പാടി അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad