(www.evisionnews.co) കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ പ്രതിഷേധിച്ച ജനങ്ങൾ മുർഷിദാബാദ് ജില്ലയിലെ ലാൽഗോള റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൈകുന്നേരം അഞ്ച് ഒഴിഞ്ഞ ട്രെയിനുകൾക്ക് തീയിട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിക്കുകയും റെയിൽ സർവീസുകൾ തടസ്സപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇത്.
വടക്കുകിഴക്കൻ പ്രദേശങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കർഫ്യൂ ലംഘിച്ച് ആയിരങ്ങൾ തെരുവിലിറങ്ങിയതിനെത്തുടർന്ന് അസമിൽ പൊലീസ് വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ ഇന്ന് ഏറെക്കുറെ സമാധാനപരമായി തുടർന്നു, തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കു ഹ്രസ്വമായ ഇളവ് വരുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ ഹൗറയിലെ സംക്രയിൽ റെയിൽവേ സ്റ്റേഷനിലും പരിസരത്തും നൂറുകണക്കിന് ആളുകൾ റോഡുകൾ ഉപരോധിക്കുകയും റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഒരു ഭാഗം തീയിടുകയും ചെയ്തു. ഏതാനും കടകൾക്കും ഇവർ തീയിട്ടു, പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
മുർഷിദാബാദ് ജില്ലയിലെ പോരദംഗ, ജംഗിപൂർ, ഫറക്ക സ്റ്റേഷനുകൾ, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ ബൗറിയ, നൽപൂർ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ റെയിൽവേ ട്രാക്കുകളിൽ പ്രതിഷേധക്കാർ റെയിൽ സർവീസുകൾ തടസ്സപ്പെടുത്തിയതായി വാർത്താ ഏജൻസി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. മൂന്ന് സംസ്ഥാന ബസുകൾ ഉൾപ്പെടെ പതിനഞ്ച് ബസുകൾ യാത്രക്കാരെ നിർബന്ധിച്ച് പുറത്താക്കിയതിനെ ശേഷം പ്രതിഷേധക്കാർ തീയിട്ടു.
Post a Comment
0 Comments