കാസര്‍കോട് (www.evisionnews.co): യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ പെരിയ എയര്‍സ്ട്രിപ് പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി. പദ്ധതിയുടെ നടപടി വേഗത്തിലാക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ഉഡാന്‍ പദ്ധതി പ്രകാരമാണ് എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്. ഒരു റണ്‍വേയുള്ളതാണ് എയര്‍ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറുവിമാനത്താവളം. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ എയര്‍ സ്ട്രിപ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ എയര്‍ സ്ട്രിപ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതില്‍ കാസര്‍കോട്ടെ പദ്ധതിക്കാണ് കേന്ദ്ര അനുമതി ലഭിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പെരിയയില്‍ നിര്‍ദ്ദിഷ്ട എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് അംഗീകാരം നല്‍കി പത്തുകോടി മാറ്റിവെച്ചിരുന്നു.
Post a Comment
0 Comments