Type Here to Get Search Results !

Bottom Ad

കലാകിരീടം പാലക്കാടിന് തന്നെ: കാസര്‍കോട് ഒമ്പതാമത് 61മത് കലോത്സവം കൊല്ലത്ത്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നടന്ന അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും 951 പോയിന്റു നേടി പാലക്കാട് ജില്ലാ കലാകിരീടം ചൂടി. 949 പോയിന്റു വീതം നേടി കണ്ണൂരും കോഴിക്കോടുമാണ് രണ്ടാംസ്ഥാനം പങ്കിട്ടത്.ആതിഥേയരായ കാസര്‍കോട് ജില്ല 875 പോയിന്റുമായി ഒമ്പതാം സ്ഥാനം നേടി.

കേരള സ്‌കൂള്‍ കലോത്സവം അടുത്ത കൊല്ലം കൊല്ലത്ത് അറുപത്തിയൊന്നാംസ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല ആതിഥേയത്വം വഹിക്കും. ഇതു നാലാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുമ്പെ 2008ലെ കലോത്സവത്തിനാണ് അവസാനമായി കൊല്ലം ആതിഥേയത്വം വഹിച്ചത്. അതിന് മുന്‍പ് 1999ലും 1988 ലും സ്‌കൂള്‍ കലോത്സവം കൊല്ലത്തിന്റെ മണ്ണില്‍ നടന്നിരുന്നത്.

സമാപന സമ്മേളനത്തില്‍ എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, സിനിമാ തരാങ്ങളായ രമേശ് പിഷാരടി, ഡോ വിന്ദുജ മോനോന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. കലോത്സവ അവലോകനവും ജേതാക്കളെ പ്രഖ്യാപിക്കലും അക്കാദമിക് എ ഡി പി ഐ സി എ സന്തോഷ് നിര്‍വ്വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. കലോത്സവ രേഖ അക്കാദമിക് ജോ ഡയറക്ടര്‍ എം കെ ഷൈന്‍മോന്‍ ഏറ്റുവാങ്ങി.പതാക കൈമാറ്റം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെയും, ഐങ്ങോത്ത് പ്രധാനവേദിയൊരുക്കുന്നതിന് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ പ്രവാസി വ്യവസായി ചന്ദ്രശേഖരനെയും , കലോത്സവത്തിന് പന്തലൊരുക്കിയ ഉമ്മര്‍ പടപ്പിനെയും കലോത്സവ ലോഗോയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് വിജേഷ് കുമാറിനെയും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ആദരിച്ചു. കൂടാതെ കലോത്സവ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടക സമിതിയെയും വിവിധ സബ്കമ്മിറ്റി ഭാരവാഹികളെയും ചടങ്ങില്‍ ആദരിച്ചു.

എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍,എം രാജഗോപാലന്‍,ജില്ല കളക്ടര്‍ ഡോ ഡി സജിത്ത് ബാബു,ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍,കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍,ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി,കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്,അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അനിത ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആന്റ് ജനറല്‍ കോ ഓഡിനേറ്റര്‍ കെ ജീവന്‍ ബാബു സ്വാഗതവും സ്വീകരണ കമ്മിറ്റി ചെയര്‍മാനും മുന്‍ എം എല്‍ എ യുമായ എം നാരായണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad