തളങ്കര (www.evisionnews.co): കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണാര്‍ത്ഥം നെല്ലിക്കുന്ന് ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന മുനിസിപ്പല്‍ ശാഖാതല ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന പള്ളിക്കാല്‍ ഖാസിലൈന്‍ ശാഖ ടീമിന്റെ ജേഴ്സി പ്രവാസി ലീഗ് മുനിസിപ്പല്‍ സെക്രട്ടറി അമാനുള്ള അങ്കാര്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ റഷീദ് ഗസാലിക്ക് നല്‍കി പ്രകാശനം ചെയ്തു.
യൂത്ത് ലീഗ് മണ്ഡലം സമ്മേളനം വിജയിപ്പിക്കാനും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 15, 16 തിയ്യതികളില്‍ നടത്തുന്ന ഡേ-നൈറ്റ് മാര്‍ച്ചില്‍ ശാഖയില്‍ നിന്ന് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് അസ്ലം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എംഎസ്എഫ് സെക്രട്ടറി അഫ്‌സല്‍ റഹ്മാന്‍, ഹംസ അങ്കോള, മനാഫ് ഊദ്, കെ.എസ് ഷബീര്‍, സിറാജ്, സുഹൈല്‍ എം.എം, അഷ്റിന്‍, അഫ്രീദി, അസ്ഹര്‍, സിയാദ് സംബന്ധിച്ചു. ശിഹാബ് ഊദ് ഖാസിലൈന്‍ സ്വാഗതവും ആഷിക് നന്ദിയും പറഞ്ഞു.
Post a Comment
0 Comments