Type Here to Get Search Results !

Bottom Ad

അയോധ്യ വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ട്' വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം

ദേശീയം (www.evisionnews.co): അയോധ്യ കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടി മലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്. കേസിലെ പഴയകക്ഷിയായ അയോധ്യ സ്വദേശി എം.സിദ്ധിഖിന്റെ പിന്തുടര്‍ച്ചാവകാശിയാണ് റാഷിദി.

ഭരണഘടനാ ബെഞ്ചിന്റെ വിധിപുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. അയോധ്യവിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുനഃപരിശോധന ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യം.

രേഖാമൂലമുള്ള തെളിവുകള്‍ അവഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. വാക്കാലുള്ള മൊഴികളുടേയും വാദങ്ങളുടെയും അടിസ്ഥാനത്തിലുള്ളത് ആയതിനാല്‍ വിധി പുനപരിശോധിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ നല്‍കണമെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നുണ്ട്. വാദം മുന്നോട്ട് വക്കാതിരുന്നിട്ടും അത്തരമൊരു ആവശ്യം പരിഗണിച്ചത് നിയമപരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad