Type Here to Get Search Results !

Bottom Ad

കാണാതായ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് (www.evisionnews.co): കാണാതായ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി വേളാഴിയിലെ രാജന്റെ ഭാര്യ നിര്‍മ്മല (45)യെയാണ് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കരിങ്കോല്‍ എന്ന പ്രദേശത്തെ തോട്ടത്തിലുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നിര്‍മ്മലയെ കാണാതായത്. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് നിര്‍മ്മലയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചുവരുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരേതനായ കുട്ടുമ്മന്‍- കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്. ഏകമകള്‍ ലിനരാജ് (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, കൃഷ്ണന്‍, രാമചന്ദ്രന്‍, പ്രഭാകരന്‍, കാര്‍ത്ത്യായനി.

Post a Comment

0 Comments

Top Post Ad

Below Post Ad