കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തില്‍ സംയുക്ത പ്രക്ഷോഭം നടത്താനുള്ള മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത തീരുമാനം വര്‍ഗീയ ബില്ലിനെതിരെയുള്ള മാതൃകാപരമായ നിലപാടാണെന്ന് വിസ്ഡം ഇസ്്ലാമിക് ഓര്‍ഗനൈസേഷന്‍
കാസര്‍കോട് ജില്ലാ ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
വര്‍ഗീയ ബില്ലിനെതിരെയുള്ള ഭരണ- പ്രതിപക്ഷ കക്ഷികളുടെ ഒന്നിച്ചുള്ള സമരപരിപാടികള്‍ ജില്ലാ- ഏരിയ- പ്രാദേശിക തലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ഇതിനായി സര്‍വകക്ഷിയോഗങ്ങള്‍ വിളിച്ച് സംഘാടക സമിതി രൂപീകരിക്കാന്‍ നടപടികളുണ്ടാകണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. മൂന്നു രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ ഒഴികെയുള്ളവര്‍ക്ക്പൗരത്വം നല്‍കാനുള്ള തീരുമാനം മുസ്്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെ വിഷയമാണെന്നുമുള്ള മതേതര കക്ഷികളുടെ പ്രഖ്യാപനം രാജ്യസ്നേഹികള്‍ പ്രതീക്ഷയോടെയാണ് നെഞ്ചിലേറ്റിയതെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി നബീല്‍ രണ്ടത്താണി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. നൂറുദ്ധീന്‍ സ്വലാഹി, അബ്ദുല്ല ഫാസില്‍, ബഷീര്‍ കൊമ്പനടുക്കം, ഷരീഫ് തളങ്കര, എം. മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ കൊട്ടാരം,ഹഫീഫ് മദനി, അബ്ദുറഹ്മാന്‍ നെച്ചിപ്പടപ്പ്, ഫാരിസ് മദനി, റഹീസ് പട്ല സംസാരിച്ചു.
Post a Comment
0 Comments