Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കൈകെട്ടി മാര്‍ച്ച്; പൗരത്വ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു



(www.evisionnews.co):ഭേദഗതി വരുത്തിയ പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ചും ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ കൈകെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.


കനത്ത സുരക്ഷാ ക്രമീകരണത്തിനും ഡ്രോണ്‍ നിരീക്ഷണത്തിനും ഇടയില്‍, ഭീം ആര്‍മി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ദേശീയ തലസ്ഥാനത്തെ ജോര്‍ ബാഗിലെ ദര്‍ഗാ ഷാ-ഇ-മര്‍ദാനില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചു ഈ മാര്‍ച്ച് വഴിക്ക് വച്ച് പൊലീസ് തടഞ്ഞു.


അക്രമത്തിനും തീകൊളുത്തലിനും തങ്ങളെ കുറ്റപ്പെടുത്താതിരിക്കാനാണ് കൈകള്‍ കെട്ടി മാര്‍ച്ചില്‍ പങ്കെടുത്തതെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad