(www.evisionnews.co):തൃശൂര്‍ തളിക്കുളത്ത് യുവാവ് രണ്ടുപേരെ തലക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ജമാല്‍ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്റെ മാനസിക വെല്ലുവിളിയുള്ള മകനാണ് ഇരുവരേയും കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജമാലും ഖദീജയും ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചു.
Post a Comment
0 Comments