ഗുവാഹത്തി (www.evisionnews.co): പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബില്‍ ആദ്യത്തില്‍ ബാധിക്കുന്ന ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിട്ടും നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. അസമില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.
അസമിലെ ഗുവാഹത്തിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് കുറഞ്ഞത് രണ്ടു പേര്‍ മരിച്ചതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം പ്രദേശത്ത് നെറ്റ്വര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല. പ്രക്ഷോഭകര്‍ ചബുവയിലെ ബിജെപി എംഎല്‍എ ബിനോദ് ഹസാരികയെ വീട് ആക്രമിച്ചതായും പരിക്കേല്‍പ്പിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
Post a Comment
0 Comments